വി​ഴി​ഞ്ഞം സ​മ​ര​ക്കാ​രു​മാ​യി രാ​ഹു​ൽ ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

rahul
 

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സ​മ​ര​ക്കാ​രു​മാ​യി രാ​ഹു​ൽ ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​കും വി​ഴി​ഞ്ഞം സ​മ​ര പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​ന്നും ജ​യ​റാം ര​മേ​ശ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ, രാ​ഹു​ല്‍ വി​ഴി​ഞ്ഞം തു​റ​മു​ഖം സ​ന്ദ​ര്‍​ശി​ക്കാ​നി​ട​യി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. അ​തി​നി​ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ന​ട​ക്കു​ന്ന സ​മ​രം ക​ടു​പ്പി​ക്കാ​ൻ ല​ത്തീ​ൻ രൂ​പ​ത തീ​രു​മാ​നി​ച്ചു. ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യാ​ണ് സ​മ​ര​മെ​ന്ന് ല​ത്തീ​ൻ രൂ​പ​ത സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി.