'മഴ ചതിച്ചു..'; തൃശൂരിൽ വീണ്ടും ശക്തമായ മഴ, വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

f
 


തൃശൂര്‍: മഴ കാരണം മാറ്റിവച്ച പൂരം വെടിക്കെട്ട് തുടങ്ങാന്‍ മണിക്കൂറുകള്‍ നിൽക്കെ തൃശൂര്‍ നഗരത്തില്‍ വീണ്ടും ശക്തമായ  മഴ. ഇതിനെ തുടര്‍ന്ന് വെടിക്കെട്ട് നടത്തുന്ന കാര്യം അനിശ്ചിതത്വത്തിലായി. ഇന്ന് രാത്രി ഏഴ് മണിക്ക് വെടിക്കെട്ട് നടത്താനായിരുന്നു കലക്ടര്‍ വിളിച്ച യോഗം തീരുമാനം എടുത്തിരിക്കുന്നത് . മഴ വിലയിരുത്തിയാവും വെടിക്കെട്ട് നടത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയെന്ന് സംഘാടകര്‍ പറയുന്നു.

ശക്തമായ  മഴയെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ച മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാകുന്ന സന്ദര്‍ഭത്തില്‍ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചിരുന്നു.