മഴ തുടരുന്നു ;വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

dam
 

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനാൽ  വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ 60 സെ.മി വീതം ഉയർത്തിയിട്ടുണ്ട്. മണിയാർ ഡാമിന്റെ ഷട്ടറുകളും ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും നെയ്യാർ ഡാമിന്റെ ഷട്ടറുകളും കൂടുതൽ ഉയർത്തും. ഉടൻ തന്നെ 7.5 സെ.മി വീതം നാലു ഷട്ടറുകളും വൈകീട്ട് 04:00 ന് 10 സെ.മി വീതവും തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  നിലവിൽ 45 സെ.മി ഉയർത്തിയിട്ടുണ്ട്. ഇന്ന് 04:30 ന് 30 ,.െമി കൂടി ( ആകെ – 75 സെ.മി) ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അതിതീവ്ര മഴ തുടരുന്നതിനാൽ   കനത്ത ജാഗ്രതയിലാണ് കേരളം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.