മഴ കുറയുന്നില്ല ; സംസ്ഥാനത്ത് വീണ്ടും റെഡ് അലേർട്ട്

rain
 

സംസ്ഥാനത്ത് വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് , കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ നാളെയോടുകൂടി മഴ പൂർണമായും മാറുമെന്നായിരുന്നു വിവരം. എന്നാൽ നിലവിൽ നാളെയും  മഴ തുടരും. ഈ സാഹചര്യത്തിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.