സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് റെഡ് അലേർട്ട് ഉള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന റിപ്പോർട്ട്.
കനത്ത മഴയെ തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇടുക്കി അണക്കെട്ടിൽ 2375.53 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലും ജലനിരപ്പ് നേരിയതോതിൽ ഉയർന്നു. 134.80 അടിയാണ് നിലവിലെ ജലനിരപ്പ്. 137.40 അടിയാണ് നിലവിലെ റൂൾ കർവ്.