അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ മഴക്ക് സാധ്യത

rain
 

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ  മൂന്ന് ജില്ലകളിൽ മഴക്ക്  സാധ്യത. വൈകിട്ട് നാല് മണിക്ക് ശേഷമുള്ള അറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ ഈ  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

അതേസമയം ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കുറഞ്ഞേക്കും. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത. അടുത്ത അഞ്ച് ദിവസം കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കില്ല.