ലഹരി ഉപയോഗത്തെക്കുറിച്ച് സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം;വിക്കി പ്രവർത്തിച്ചത് അതിനെതിരെയും

wikki
 

 കാറിൽ ലഹരിമരുന്നും തോക്കും കടത്താൻ ശ്രമിച്ചതിനു വിക്കി തഗ്ഗ് എന്ന റീൽസ് താരം അറസ്റ്റിലായിരുന്നു. ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തിൽപ്പരം ഫോളോവേഴ്സ് ഉളള വിഗ്‌നേഷ് വേണു അറസ്റ്റിലായത്.  എന്നാൽ ഇപ്പോൾ വിക്കി അറസ്റ്റിലായതോടെ ചർച്ചയാകുന്നത് ലഹരി ഉപയോഗത്തെക്കുറിച്ച് സ്വന്തം  ഇൻസ്റ്റഗ്രാം പേജിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നൽകിയിരുന്നതാണ്.പക്ഷെ  വിക്കി പ്രവർത്തിച്ചത് അതിനെതിരായിട്ടും എന്നാണ് . പല സ്ഥാപനങ്ങളുടെയും മോഡലായി പ്രവർത്തിച്ചിരുന്ന വിഗ്‌നേഷ് അരലക്ഷത്തോളം രൂപയാണ് സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾക്കും മറ്റും ഈടാക്കിയിരുന്നത്.

വ്ളോഗർ ലഹരി വസ്തുക്കളുമായി വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണത്തിന് ആരാധകരുടെ പിന്തുണയുളള റീൽസ് താരമാണ് ആലപ്പുഴ ചുനക്കരദേശം സ്വദേശി വിക്കി തഗ്ഗ് എന്ന വിഗ്‌നേഷ് വേണു.വാളയാർ ചെക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ നിർത്താതെ പോയ വിഗ്‌നേഷിന്റെ കാർ ചന്ദ്രനഗറിൽവെച്ച് എക്സൈസ് പിടികൂടുകയായിരുന്നു. 

ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിഗ്‌നേഷും സുഹൃത്ത് കായംകുളം കൃഷ്ണപുരം സ്വദേശി എസ് വിനീതും വാളയാറിൽ എക്സൈസ് ഇന്റലിജൻസിന്റെ പരിശോധന കണ്ട് വാഹനം നിർത്താതെ ബാരിക്കേഡ് ഇടിച്ച് തകർത്ത് മുന്നോട്ട് പോയി.ഒടുവിൽ പാലക്കാട് ചന്ദ്രനഗറിൽവെച്ച് വാഹനം എക്സൈസ് തടയുകയായിരുന്നു.ഇവരിൽ നിന്ന് 20 ഗ്രാം മെത്താഫിറ്റാമിനും പോയിന്റ് 2-2 റൈഫിളും വെട്ടുകത്തിയും കണ്ടെടുത്തു.