മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീനില്‍ എലിയും പഴകിയ ഭക്ഷണവും; കാന്റീന് അടച്ചുപൂട്ടി
Sat, 7 Jan 2023

അമ്പലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീനില്‍ എലിയും പഴകിയ ഭക്ഷണപദാര്‍ഥങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് കാന്റീന് അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയത്. വൃത്തിഹീനമായ ചുറ്റുപാടിലായിരുന്നു കാന്റീനിന്റെ പ്രവര്‍ത്തനം.
അതേസമയം, പിഴ ഈടാക്കിയ ശേഷം ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടിസ് നല്‍കിയതിനെത്തുടര്‍ന്ന് ഇന്ന് വൈകിട്ട് കാന്റീന് വൃത്തിയാക്കാമെന്ന് ഉടമ സമ്മതിച്ചു. ഇന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമേ കാന്റീന് തുടര്‍ന്ന് തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ.