ഉത്രാടദിനത്തില്‍ റെക്കോർഡ് മദ്യവില്‍പ്പന;ഏറ്റവും കൂടുതല്‍ മദ്യം വിൽപന നടന്ന ഔട്ട്‌ലെറ്റ്

alachahol
 


ഉത്രാടദിനത്തില്‍ റെക്കോർഡ് മദ്യവില്‍പ്പന. ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ട കണക്കുകളിൽ ഉത്രാട ദിനത്തില്‍ മദ്യ വില്‍പ്പന 100 കോടി കടന്നു.117 കോടി രൂപയ്ക്കാണ് ഉത്രാടത്തിനു മദ്യം വിറ്റത്. ഉത്രാടദിനം വരെയുള്ള ഏഴുദിവസത്തെ മദ്യവില്‍പ്പന 624 കോടി രൂപയാണ്.

കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റില്‍ ഒരു കോടി ആറുലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റാണ്. ഓണക്കാല മദ്യവില്‍പ്പനയിലൂടെ 550 കോടിയാണ് നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുക.

ഇത്തവണ നാലു ഔട്ട്‌ലെറ്റുകള്‍ ഒരുകോടിയിലധികം രൂപയുടെ മദ്യവില്‍പ്പന നടത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍, തിരുവനന്തപുരം പവര്‍ഹൗസ് റോഡ് എന്നീ ഔട്ട്‌ലെറ്റുകളിലാണ് വന്‍ വില്‍പ്പന നടന്നിട്ടുള്ളത്.