സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നബാധിത പ്രദേശത്ത് താമസിക്കുന്നവർക്കായി സംസ്ഥാനത്ത് 7 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. ആദ്യ ക്യാമ്പ് റാന്നിയിൽ തുറന്നു. 12 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ക്യാംപ് തുറന്നത്. വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടായ സാഹചര്യത്തിൽ പ്രശ്നബാധിത പ്രദേശങ്ങളിലുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.
ആ സാഹചര്യത്തിൽ കൈയിൽ എമർജൻസി കിറ്റ് കരുതേണ്ടതാണ്.മാസ്ക്, സാനിറ്റൈസർ, ഡോക്ടറുടെ കുറിപ്പ്, അത്യാവശ്യ മരുന്നുകൾ, ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഹിയറിംഗ് എയ്ഡ് പോലുള്ള ഉപകരണങ്ങൾ എന്നിവ കിറ്റിൽ കരുതാൻ ശ്രദ്ധിക്കണം,ഒരു ദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം,ബിസ്കറ്റ്, റസ്ക്, ഉണക്കമുന്തിരി, നിലക്കടല പോലുള്ള ലഘുഭക്ഷണ പദാർത്ഥങ്ങൾ,എയ്ഡ് കിറ്റ്- അതിൽ പ്രമേഹം, രക്ത സമ്മർദം, ഹൃദയസംബന്ധമായ അസുഖങ്ങൾ, തുടങ്ങിയവയ്ക്കുള്ള ദിവസേന കഴിക്കുന്ന മരുന്നുകൾ, ക്ലോറിൻ ടാബ്ലറ്റുകൾ എന്നിവ,ആധാരം, ലൈസൻസ്, ആധാർ കാർഡ്, റേഷന് കാർഡ്, സർട്ടിഫിക്കേറ്റുകൾ, തുടങ്ങി വിലയേറിയ രേഖകൾ, അത്യാവശ്യത്തിനുള്ള പണം,ദുരന്ത സമയത്ത് നൽകുന്ന മുന്നറിയിപ്പുകൾ കേൾക്കാൻ ഒരു റേഡിയോ,ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സാനിറ്ററി പാഡ്, ടിഷ്യു പേപ്പർ എന്നിവ,വസ്ത്രം,ഭിന്നശേഷിക്കാർ ആണെങ്കിൽ അവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ,വെളിച്ചത്തിനായി മെഴുകുതിരിയും തീപ്പെട്ടിയും, പ്രവർത്തന സജ്ജമായ ടോർച്ചും, ബാറ്ററിയും,രക്ഷാപ്രവർത്തകരെ ആകർഷിക്കുന്നതിനായി വിസിൽ,അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ കത്തിയോ ബ്ലെയ്ഡോ, മൊബൈൽ ഫോൺ, ചാർജർ, പവർ ബാങ്ക് തുടങ്ങിയവയൊക്കെ കയ്യിൽ കരുതണം.
Comments