‘വലിയ തീരുമാനങ്ങൾ ഒറ്റയ്ക്ക് എടുക്കരുത്, ഇവിടെ സർക്കാരുണ്ടെന്ന് ഓർമിക്കണം’: ചീഫ് സെക്രട്ടറിയെ വിമർശിച്ച് റവന്യൂ മന്ത്രി

k rajan
 

തിരുവനന്തപുരം:  ഭവന നിർമാണ ബോർഡ് നിർത്തലാക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശത്തിനെതിരെ മന്ത്രിസഭായോഗത്തിൽ വിമർശനം. റവന്യൂ മന്ത്രി കെ.രാജൻ ചീഫ് സെക്രട്ടറി വി.പി. ജോയിക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തി. ചീഫ് സെക്രട്ടറി വലിയ തീരുമാനങ്ങൾ ഒറ്റയ്ക്ക് എടുക്കരുതെന്നും ഇവിടെ സർക്കാർ ഉണ്ടെന്ന് ഓർമിക്കണമെന്നും കെ.രാജൻ പറഞ്ഞു. പ്രശ്നം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ വകുപ്പിനു കീഴിലാണ് ബോർഡ്.

ഹൗ​സിം​ഗ് ബോ​ർ​ഡ് പി​രി​ച്ചു വി​ടാ​നു​ള്ള മി​നി​റ്റ്സ് തി​രു​ത്തി ഇ​റ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടും ന​ട​പ്പാ​ക്കാ​ത്ത ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​യി​ലെ അ​തൃ​പ്തി​യും ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്ത​ലും ഭൂ​മി​യു​ടെ ത​രം​മാ​റ്റ​ലും വ​ഴി ഖ​ജ​നാ​വി​ലേ​ക്കെ​ത്തി​യ തു​ക വ​ക​മാ​റ്റാ​നു​ള്ള ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​വു​മാ​ണു മ​ന്ത്രി രാ​ജ​നെ പ്ര​കോ​പി​പ്പി​ച്ച​ത്.


ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ടി​ലെ അ​തൃ​പ്തി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച മ​ന്ത്രി കെ.​രാ​ജ​നെ, ഒ​രു ഘ​ട്ട​ത്തി​ൽ ത​ട​യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ച്ചി​ട്ടും മു​ഴു​വ​ൻ അ​തൃ​പ്തി​യും പ​ര​സ്യ​മാ​ക്കി​യ ശേ​ഷ​മാ​ണു റ​വ​ന്യു മ​ന്ത്രി സീ​റ്റി​ലി​രു​ന്ന​ത്. മ​ന്ത്രി​സ​ഭ​യി​ൽ പ​ങ്കെ​ടു​ത്ത സി​പി​ഐ​യു​ടേ​ത് അ​ട​ക്ക​മു​ള്ള മ​റ്റു മ​ന്ത്രി​മാ​രാ​രും അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ല്ല.

ബോർഡ് പ്രവർത്തനം നിർത്തുന്നതിനെക്കുറിച്ചു പരിശോധിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. ബോർഡ് നഷ്ടത്തിലാണെന്നും വരുമാനമില്ലെന്നും ധനകാര്യ അഡി.ചീഫ് സെക്രട്ടറി റിപ്പോർട്ടും നൽകി. പ്രവർത്തനം നിർത്താൻ ഭരണപരിഷ്കാര കമ്മിഷനും നേരത്തെ നിർദേശിച്ചിരുന്നു.

1971ലാണ് ഭവന ബോർഡ് രൂപീകരിച്ചത്. സർക്കാരിന്റെ പ്രധാന പദ്ധതികളെല്ലാം നടപ്പിലാക്കിയത് ബോർഡാണ്. 8000 കോടിയാണ് ആസ്തി. പദ്ധതികൾ സർക്കാർ ഏൽപ്പിക്കാത്തതാണ് പ്രതിസന്ധി. നിലവിലെ 195 ജീവനക്കാർക്ക് കൃത്യമായ ശമ്പളമില്ല.