മീനങ്ങാടി: വയനാട് മീനങ്ങാടിയില്‍ കനത്തമഴയില്‍ റോഡ് ഒലിച്ചുപോയി. അപ്പാട് കോളനിക്കു സമീപമുള്ള റോഡാണ് തകര്‍ന്നത്. ആലിലാക്കുന്ന് തോട് കരകവിഞ്ഞാണ് അപകടമുണ്ടായത്. ചൂതുപാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ് തകർന്നത്. മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇന്ന് വൈകുന്നേരം മൂന്നു മണി മുതലാണ് വയനാട്ടിൽ പലയിടങ്ങളിലും കനത്ത മഴ തുടങ്ങിയത്. കൽപ്പറ്റ,മീനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത മഴയുണ്ടായിരുന്നു. ആലിലക്കുന്ന് തോട് കരകവിഞ്ഞതാണ് അപകടത്തിന് കാരണം. പ്രദേശത്ത് നിലവിൽ മഴക്ക് നേരിയ ശമനമുണ്ട്.
മേഖലയിൽ ഇപ്പോൾ ഗതാഗത നിയന്ത്രണമുണ്ട്. റോഡ് പുനർമിർമിക്കുന്നത് വരെ മേഖലയിലേക്ക് വാഹനങ്ങൾ കടത്തി വിടാൻ കഴിയാത്ത സാഹചര്യമാണ്.
Comments