പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം
Fri, 29 Jul 2022

പാലക്കാട്: പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിൽ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസെത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. പത്തിരിപ്പാല ഗവ കോളജും ഇതേ കോംപൗണ്ടിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് സ്‌കൂളിലെ കുട്ടികളെ എസ്.എഫ്.ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ടുപോയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇന്ന് എസ്.എഫ്.ഐ സംഘടിപ്പിച്ച ഒരു മാർച്ചിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്.
സംഘർഷത്തിൽ പരിക്കേറ്റ ഏതാനും കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ പൊലീസ് കാവൽ തുടരുന്നുണ്ട്.