എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം അര്‍ഷോയുടെ ജാമ്യം റദ്ദാക്കി

pm arsho
 

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം അര്‍ഷോയുടെ ജാമ്യം എറണാകുളം സിജെഎം കോടതി റദ്ദാക്കി. അര്‍ഷോ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഡിസംബറില്‍ മൂന്നാഴ്ചയോളം ആര്‍ഷോ ഒപ്പിടാന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം, ഡെങ്കി പനി പിടിപെട്ട് കിടപ്പിലാണെന്നാണ് ആര്‍ഷോയുടെ വിശദീകരണം. ഹൈക്കോടതിയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ഷോ വ്യക്തമാക്കി.