ശബരിമലയിലെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ശബരിമലയിലെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
 

പത്തനംതിട്ട : ശബരിമലയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ജയകുമാർ മരിച്ചു.  70% പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജയകുമാര്‍.  വൈകിട്ടോടെയാണ് അന്ത്യം. 
 

 ജയകുമാറിന് പുറമേ ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍ (28), പാലക്കുന്ന് മോടിയില്‍ രജീഷ് (35) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മാളികപ്പുറം ക്ഷേത്രത്തിന് പിന്‍ഭാഗത്താണ് പൊട്ടിത്തെറി ഉണ്ടായത്.
  
വെടിവഴിപാട് കരാറുകാരന്റെ തൊഴിലാളികളായ ഇവര്‍ കതിന നിറയ്ക്കുകയായിരുന്നു. ഇതിനിടെ സമീപത്ത് നിറച്ചുവച്ചിരുന്ന കതിനകളില്‍ തീപ്പൊരി വീണായിരുന്നു അപകടം.