ക​ന്നി​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇന്ന് തുറക്കും

sabarimala
 


ക​ന്നി​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇന്ന്  വൈ​കു​ന്നേ​രം അ​ഞ്ച് മണിയോടെ തുറക്കും. ശനിയാഴ്ച പു​ല​ർ​ച്ചെ 5.30ന് ​ന​ട  തു​റ​ന്ന് നി​ർ​മാ​ല്യ​വും പൂ​ജ​ക​ളും ന​ട​ത്തും.21 ന് ​രാ​ത്രി 10ന് ​ന​ട അ​ട​യ്ക്കും. 

 മണ്ഡല -മകരവിളക്ക് കാലത്ത് ഭക്തർക്ക് ശബരിമലയിലെത്താം. ദർശനം ഇത്തവണയും വെർച്വൽ ക്യൂ വഴിയായിരിക്കും. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ  കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ  തീരുമാനിച്ചിരുന്നു.


സന്നിധാനത്തും മറ്റു പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനു വാട്ടർ അതോറിറ്റി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തും. തീർഥാടകരുടെ സൗകര്യത്തിനായി കെഎസ്ആർടിസി മുൻ വർഷങ്ങളേക്കാൾ കൂടുതൽ സർവീസുകൾ നടത്തും.തീർഥാടനകാലം ആരംഭിക്കുന്നതിനു മുൻപേ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി പൂർത്തിയാക്കും.