പ​ര​സ്യ​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ശ​രി​യ​ല്ല; കെഎം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

സാദിഖലി ശിഹാബ് തങ്ങള്‍
 

മ​ല​പ്പു​റം: പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​മ​ർ​ശ​ന​ങ്ങ​ൾ പൊ​തു​വേ​ദി​യി​ൽ പ​റ​ഞ്ഞ കെ.​എം. ഷാ​ജി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. പ​ര​സ്യ​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​നം ശ​രി​യ​ല്ല. വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി വേ​ദി​ക​ളി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​ജി വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യാ​ലു​ട​ന്‍ ഇ​തേ​ക്കു​റി​ച്ച് നേ​തൃ​ത്വം സം​സാ​രി​ക്കും. പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​ണ്. യോ​ഗ​ത്തി​നു​ശേ​ഷം ഷാ​ജി ത​ന്നെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും ശി​ഹാ​ബ് ത​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
  

കഴിഞ്ഞ ദിവസം നടന്ന ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി ഷാജി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നേതൃത്വം നേതാക്കളെ തിരുത്തുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു ഷാജിയുടെ ചോദ്യം. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്നും എന്തു വിമര്‍ശനം ഉണ്ടായാലും ശത്രുപാളയത്തില്‍ പോകില്ലെന്നും ഷാജി മസ്‌ക്കത്തിലെ ഒരു പരിപാടിക്കിടെ വ്യക്തമാക്കി.

തനിക്കെതിരെ കാര്യമായ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ്, വിമര്‍ശിച്ചാലും അതിലെന്താണ് തെറ്റെന്ന് ഷാജി ചോദിച്ചത്. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. അത്തരം ഭിന്നതകള്‍ യഥാസമയം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഷാജി പറഞ്ഞു.

ഇന്ന്‌ പാർട്ടി പരിപാടിയിൽ ഷാജിക്കെതിരെ പരോക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പ്രസംഗിച്ചിരുന്നു. മുസ്‌ലിം ലീഗ് ഒരു വലിയ വടവൃക്ഷമാണെന്നും അതിന്റെ കൊമ്പിൽ വീഴുന്നവർക്ക് മാത്രമാണ് പരിക്കേൽക്കുകയെന്നും പി.കെ ഫിറോസ് പരിപാടിയിൽ പറഞ്ഞത്.

വടവൃക്ഷത്തിന്റെ കൊമ്പിൽ കയറി വല്ലാതെ കസർത്ത് കളിച്ചാൽ ചിലപ്പോൾ കൊമ്പൊടിയുമെന്നു മറ്റു ചിലപ്പോൾ കൊമ്പിൽ നിന്ന് തെന്നിവീഴുമെന്നും രണ്ടായാലു വീഴുന്നവർക്ക് മാത്രമാണ് പരിക്കെന്നും ഈ വടവൃക്ഷത്തിന് ഒരു പരിക്കും ഏൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടവൃക്ഷത്തിന്റെ കൊമ്പിൽ നമ്മളെക്കെ ഇരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.