സ​ജി ചെ​റി​യാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ; ചെ​ങ്ങ​ന്നൂ​രി​ൽ ബി​ജെ​പി പ്ര​തി​ഷേ​ധം

bjp
 

ചെ​ങ്ങ​ന്നൂ​ർ: സ​ജി ചെ​റി​യാ​ൻ വീ​ണ്ടും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നെ​തി​രേ ചെ​ങ്ങ​ന്നൂ​രി​ൽ ബി​ജെ​പി പ്ര​തി​ഷേ​ധം. ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച സ​ജി ചെ​റി​യാ​ൻ വേ​ണ്ടേ വേ​ണ്ട എ​ന്ന ബാ​ന​റു​മാ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി​യ​ത്. 

വാ ​മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും ധ​ർ​ണ​യും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി. ബി ​ജെ പി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ന്ത​ളം പ്ര​താ​പ​ൻ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അതേസമയം, മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും ചെങ്ങന്നൂരിലെ ജനത്തിനും മന്ത്രി സജി ചെറിയാൻ നന്ദി പറഞ്ഞു. 13 മാസം മന്ത്രിയായി രൂപപ്പെടുത്തിയ നിരവധി പദ്ധതികൾ ഉണ്ട്. ഇവ പൂർത്തിയാക്കും. മറ്റ് മന്ത്രിമാർക്ക് നൽകിയ മുൻപ് താൻ കൈകാര്യം ചെയ്ത വകുപ്പുകൾ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നേരത്തെ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും. തീരമേഖലയിലെ പദ്ധതികള്‍ നിര്‍വഹിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പിണറായി സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

ഗവര്‍ണര്‍ തന്നെ നല്ല രീതിയിലാണ് സ്വീകരിച്ചത്. ഗവര്‍ണറും സര്‍ക്കാരും ഒന്നാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. പ്രതിപക്ഷത്തെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ടുപോകും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.