കോട്ടയത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു

School student drown to death in Kottayam
 

കോട്ടയം: മണര്‍കാട് മാലത്ത് കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു. മണര്‍കാട് സെന്റ് മേരീസ് സ്‌കൂളിലെ കൊമേഴ്സ് അധ്യാപകന്‍ ബെന്നിയുടെ മകന്‍ അമലാണ് മരിച്ചത്.

മണര്‍കാട് മാലത്ത് കൂട്ടുകാരുമായി തോട്ടില്‍ കുളിക്കുന്നതിനിടയില്‍ കാണാതാകുകയായിരുന്നു. ഒരു മണിക്കൂറോളം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.