വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​ഫോം എ​ങ്ങ​നെ വേ​ണ​മെ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

v sivankutty

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​ഫോം എ​ങ്ങ​നെ വേ​ണ​മെ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. യൂ​ണി​ഫോം ജെ​ണ്ട​ർ അ​ത​ത് സ്‌​കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം. വി​വാ​ദ​മാ​കു​ന്ന​വ പാ​ടി​ല്ല. കു​ട്ടി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദം ആ​വു​ന്ന​ത് തീ​രു​മാ​നി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

7,077 സ്‌​കൂ​ളു​ക​ളി​ൽ 9,57,060 കു​ട്ടി​ക​ൾ​ക്ക് കൈ​ത്ത​റി യൂ​ണി​ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്യും. മെ​യ് ആ​റി​ന് സം​സ്ഥാ​ന​ത​ല ഉ​ദ്‌​ഘാ​ട​നം ന​ട​ക്കും. എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ രൂ​പീ​ക​രി​ക്കും. 12,306 സ്‌​കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം പാ​ൽ, ഒ​രു ദി​വ​സം മു​ട്ട, നേ​ന്ത്ര​പ്പ​ഴം എ​ന്നി​ങ്ങ​നെ ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ലസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തും. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തും. പ്ലസ് വൺ പരീക്ഷയിൽ ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു.

അടുത്ത വർഷം എസ്.എസ്.എൽ.സി പരീക്ഷക്ക് മാന്വൽ തയാറാക്കും. സ്‌കൂൾ മാന്വൽ സ്‌കൂൾ നടത്തിപ്പിന് തയ്യാറാക്കും. ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തി തീരുമാനമെടുക്കും. സ്‌കൂളുകൾക്ക് മാസ്റ്റർ പ്ലാൻ ഉണ്ടാക്കും. ഓരോ മേഖലയ്ക്കും ഉചിതമായ രീതിയിൽ മാന്വൽ തയാറാക്കും. എല്ലാ സ്‌കൂളുകളിലും പൂർവ വിദ്യാർത്ഥി സംഘടനകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.