കടല്‍ക്ഷോഭം ;വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

boat
 

കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് തമിഴ്‌നാട് സ്വദേശി കിംഗ്സ്റ്റണാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കിംഗ്സ്റ്റണ്‍ ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന വള്ളം അപകടത്തില്‍പ്പെട്ടത്. ശക്തമായ കടല്‍ക്ഷോഭത്തിലാണ് അപകടമുണ്ടായത്.

അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും സാരമായി പരുക്കേറ്റു. നാല് കിലോമീറ്ററോളം പിന്നിട്ടപ്പോഴാണ് വള്ളം ശക്തമായ കടല്‍ക്ഷോഭത്തില്‍ മറിയുന്നത്.തിരുവനന്തപുരം ജില്ലയില്‍ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ് .