വൻ ഓഫറെന്ന പേരിൽ നടക്കുന്നത് തട്ടിപ്പ്; വിൽക്കുന്നത് ഗുണനിലവാരമില്ലാത്ത ഫർണീച്ചർ

 poor quality furniture
 


കൊച്ചി: പത്ര മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യം നൽകി ഫർണീച്ചറുകൾ വിൽക്കുന്നതിൽ വൻ തട്ടിപ്പ്. കൊച്ചിയിൽ പ്രവർത്തിക്കുന്ന മയൂരി ഫർണീച്ചർ സ്ഥാപനമാണ് തട്ടിപ്പ് നടത്തുന്നത്. പകുതി വിലക്കെന്ന പേരിൽ വിൽക്കുന്നത് ഗുണനിലവാരമില്ലാത്ത ഫർണീച്ചറുകളാണെന്നാണ് ആരോപണം.

എല്ലാ തരം വുഡൻ ഫർണീച്ചറും പകുതി വിലക്ക് വിൽക്കപ്പെടുന്നു എന്നാണ് പരസ്യം. എന്നാൽ ഇക്കാര്യം അന്വേഷിച്ചപ്പോൾ സ്ഥാപനത്തിന്റെ പ്രതിനിധി തന്നെ വിൽക്കുന്നത് യഥാർത്ഥ മരത്തിന്റെ ഫർണീച്ചർ അല്ലെന്ന് വ്യക്തമാക്കി. പകുതി വിലക്ക് വിൽക്കുന്നതിനാൽ യാതൊരു വിധ ഗ്യാരണ്ടിയോ വാറണ്ടിയോ സാധനങ്ങൾക്ക് നൽകുന്നില്ലെന്നും അവർ പറഞ്ഞു.

അതേസമയം, ഓരോ ഫർണീച്ചറുകളുടെയും ബേസിക് മോഡൽ മാത്രമാണ് ഇത്തരത്തിൽ പകുതി വിലക്ക് വിൽക്കുന്നത്. അൽപം കൂടി നല്ല സാധങ്ങൾ കിട്ടണമെങ്കിൽ അവയ്ക്ക് കൂടുതൽ വില നൽകുകയും വേണം. ഓഫർ സ്ഥാപനത്തിലേക്ക് ആളുകളെ ആകർഷിപ്പിക്കാൻ ഉള്ള മാർഗമാണെന്നാണ് ആരോപണം.