സുഹൃത്തുമായി തന്റെ മുന്നിൽ വെച്ച് സെക്സ് ;അശ്ലീല ചിത്രങ്ങൾ കാണാൻ നിർബന്ധിക്കും;ഹോക്കി താരത്തിന്റെ ആത്മഹത്യ;ഡയറി കുറിപ്പ് പുറത്ത്

hockey
 ഹോക്കിതാരം ശ്യാമിലിയുടെ ആത്മഹത്യയ്ക്ക് കാരണം  ഭർത്താവിന്റെ ക്രൂര പീഡനമാണെന്ന് തെളിയിക്കുന്ന ഡയറികുറിപ്പ് പുറത്ത്. ഭർതൃവീട്ടിൽ ശ്യാമിലി നേരിട്ടത് ഗുരുതര പീഡനമാണെന്ന് ഡയറിയിൽ പറയുന്നത്.ഏപ്രിൽ 25ന് വൈകുന്നേരനാണ് ഇടപ്പള്ളിയിലെ വീട്ടിൽ ശ്യാമിലിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. 

ആത്മഹത്യ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ശ്യാമിലിയുടെ ഡയറി വീട്ടുകാർക്ക് ലഭിക്കുന്നത്. തുടർന്ന് അത് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.തന്റെ മുന്നിൽ വെച്ച് ഭർത്താവ് സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അത് തന്നോട് കാണാൻ നിർബന്ധിക്കുകയും ചെയ്യുമെന്ന് ശ്യാമിലിയുടെ ഡയറിയിൽ പറയുന്നു. ഓരോ പെണ്ണുങ്ങളെപ്പറ്റിയും പറയാറുണ്ട്, താനും അതുപോലെ പറയണം. കള്ളും ബിയറും നിർബന്ധിച്ച് കഴിപ്പിക്കുകയും കഞ്ചാവും സിഗരറ്റുമെല്ലാം വലിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് ശ്യാമിലി കുറിക്കുന്നു. 

അശ്ലീല ചിത്രങ്ങൾ കാണാൻ നിർബന്ധിക്കുകയും തന്നെക്കൊണ്ട് വൃത്തികേടുകൾ പറയിപ്പിക്കുകയും ചെയ്യാറുണ്ട്. പിന്നെ ഇതിനെക്കുറിച്ച് ചോദിച്ച് നിരന്തരം വഴക്കിടുകയും പതിവായിരുന്നു. തന്റെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പല പെൺകുട്ടികളുമായി ഭർത്താവ് ചാറ്റ് ചെയ്യുമായിരുന്നുവെന്നും ഡയറിയിൽ പറയുന്നു. 

മേയ് മാസത്തിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് മൽസരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ആത്മഹത്യ ചെയ്തത്. ഭർത്താവിന്റേയും കുടുംബത്തിന്റേയും സ്ത്രീധന പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.