ഷാരോൺ രാജ് വധക്കേസ്;പ്രതി ഗ്രീഷ്മ മെഡിക്കൽ കോളേജിൽ ഐസിയുവിൽ തന്നെ തുടരുന്നു

greeshma
 

ഷാരോൺ രാജ് വധക്കേസിൽ അറസ്റ്റിലായ പ്രതി ഗ്രീഷ്മ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുന്നു.ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്ച വിലയിരുത്തി. ഇന്ന് മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്ക് മാറ്റിയേക്കും.

ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഗ്രീഷ്മയേയും അമ്മ സിന്ധുവിനേയും അമ്മാവൻ നിർമ്മലിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം പറയുന്നു. മൂന്ന് പേരേയും കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.