ഷാരോൺ വധക്കേസ് : ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

bb

 ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതിയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുക്കും. തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. ഇന്നലെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്.അടുത്ത​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ത​ന്റെ​ ​വി​വാ​ഹത്തിന് മു​മ്പ് ​ഷാ​രോ​ണി​നെ​ ​ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു​ ​കൊ​ല​പാ​ത​ക​മെ​ന്ന് ​ഗ്രീ​ഷ്മ​ ​അന്വേഷണ സംഘത്തിന് മൊഴി നൽകി.​ ​

ഒഴിവാക്കാൻ വേണ്ടി​ ആദ്യവി​വാഹത്തി​ലെ ഭർത്താവ് മരി​ച്ചുപോകുമെന്ന് ജ്യോതിഷൻ പ്രവചിച്ചെന്ന് ഗ്രീഷ്മ പറഞ്ഞെങ്കി​ലും ഷാരോൺ പിൻമാറിയില്ല. തുടർന്നാണ് വി​ഷം ചേർത്ത കഷായം നൽകി​ കൊലപ്പെടുത്തിയത്.യുവതിയുടെ മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനായി കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.കൃ​ഷി​ ​ആ​വ​ശ്യ​ത്തി​ന്​ ​വീട്ടി​ൽ വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന​ ​കീ​ട​നാ​ശി​നി​ ക​ഷാ​യ​ത്തി​ൽ ക​ല​‌​ർ​ത്തി​ ​ന​ൽ​കി​യാ​ണ് ​ഷാ​രോ​ണി​നെ​ ​വ​ക​വ​രു​ത്തി​യ​ത്.