ഷാരോൺ വധകേസ്; ഗ്രീഷ്മ പൊലീസ് സ്റ്റേഷനിൽ ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

greeshma
 

തിരുവനന്തപുരം: പാറശാലയിൽ ഷാരോൺ വധകേസിൽ പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിൽ വെച്ച് ലൈസോൾ കുടിച്ച് ആത്മഹത്യാക്ക് ശ്രമിച്ചു. നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു.പൊലീസ് സ്റ്റേഷന്റെ ബാത്ത് റൂമിൽ കയറിയപ്പോഴാണ് ലൈസോൾ കുടിച്ചത്. ഇക്കാര്യം പെൺകുട്ടി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.

പാറശാല ഷാരോൺ വധക്കേസിൽ കുടുംബം ഇന്ന് പൊലീസിൽ മൊഴി നൽകും. നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിലെത്തിയാകും മൊഴി നൽകുക. 

‘ഗ്രീഷ്മ എല്ലാ ദിവസവും മകനെ അങ്ങോട് വിളിക്കുമായിരുന്നു. വെട്ടുകാട് പള്ളിയിൽ പോയി താലികെട്ടി, സിന്ദൂരം തൊട്ടു. അങ്ങനെയാണ് ഞങ്ങൾ മനസിലാക്കുന്നത്. അവളുടെ അമ്മയ്ക്കും അമ്മാവനുമാണ് കൊലപാതകത്തിൽ പങ്ക്. അമ്മാവനാണ് സാധനം വാങ്ങി നൽകിയത്. അമ്മയുടെ പ്ലാനാണ് കൊലയ്ക്ക് പിന്നിൽ. ഷാരോൺ ഒരിക്കലും അവിടേക്ക് പോയി ബുദ്ധിമുട്ടിച്ചിട്ടില്ല. അവൻ എല്ലാം എന്നോട് തുറന്ന് പറയുമായിരുന്നു. താലികെട്ടിയത് മാത്രമേ മകൻ മറച്ച് വച്ചിട്ടുള്ളു. സിന്ദൂരം തൊട്ടതെല്ലാം പറഞ്ഞിട്ടുണ്ട്. ഒരിടയ്ക്ക് അവർ ബ്രേക്ക് അപ്പ് ആയിരുന്നു. പിന്നീട് ഗ്രീഷ്മ തന്നെയാണ് മകനോട് അടുത്തത്’എന്നാണ്  ഷാരോണിന്റെ അച്ഛൻ ജയരാജൻ പറയുന്നു.