ഷാരോണ്‍ വധക്കേസ് ;ഗ്രീഷ്മയുടെ കസ്റ്റഡി ആവശ്യപ്പെടും ;രണ്ട് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

sharon
 

ഷാരോണ്‍ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് ഹാജരാക്കുക. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നു. 

കഴിഞ്ഞ ദിവസമാണ് ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ആശുപത്രി വിട്ടത്. പോലീസ് സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മ കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയിരുന്നു. ഇന്നലെ ജയിലേക്ക് മാറ്റിയ ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് ഇന്ന് അപേക്ഷ നല്‍കും. 

ഷാരോണ്‍ കേസിന്റെ തുടരന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റുന്നതാകും ഉചിതമെന്ന നിയമോപദേശം റൂറല്‍ എസ്പി ഇന്ന് ഡിജിപിക്ക് കൈമാറും. നിയമവിദഗ്ദരുമായുള്ള കൂടിയാലോചനക്ക് ശേഷം കേസ് കൈമാറുന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും.