ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ

jj
 ഷാരോൺ കൊലപാതകക്കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേർത്തു. ഇരുവരേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്ക് തെളിവ് നശിപ്പിച്ചതിലടക്കം പങ്കുണ്ടെന്നും കണ്ടെത്തി. ഇതോടെ കേസിൽ മൂന്ന് പ്രതികളായി.

അമ്മ അമ്മാവൻ അതേപോലെ തന്നെ ബന്ധുവായ സ്ത്രീ ഇവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ സംഘത്തിന്റ നീക്കങ്ങൾ. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അടക്കം നിർണ്ണായകമായ കണ്ടെത്തലാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ചതിലടക്കം അമ്മയ്ക്കും അമ്മാവനും കൃത്യമായ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞിരിക്കുന്നു.