പികെ ഫിറോസിനെ കാണാന്‍ ശശി തരൂര്‍ പൂജപ്പുര ജയിലിലെത്തി

pk firoz
 

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന പികെ ഫിറോസിനെ കാണാന്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പൂജപ്പുര ജയിലിലെത്തി. 12 മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് തരൂര്‍ എത്തിയത്.

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് കന്റോണ്‍മെന്റ് പൊലീസ് പികെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിച്ചു, പൊതു-സ്വകാര്യമുതല്‍ നശിപ്പിച്ചു, ഗതാഗത തടസമുണ്ടാക്കി എന്നതുള്‍പ്പടെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഫിറോസിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.  അതേസമയം, അറസ്റ്റ് രാഷ്ട്രീയപകപ്പോക്കലാണെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പികെ ഫിറോസ് പ്രതികരിച്ചു.