'ബിബിസി ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല രാജ്യത്തിന്റെ പരമാധികാരം' അനില്‍ ആന്റണിയെ തള്ളി ശശി തരൂര്‍

shashi tharoor
 

തിരുവനന്തപുരം: 'ബിബിസി ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല രാജ്യത്തിന്റെ പരമാധികാരമെന്ന് ശശി തരൂര്‍. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമുണ്ട്. അതിന് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിബിസിയ്ക്ക് ഡോക്യുമെന്ററി അവതരിപ്പിക്കാന്‍ അവകാശമുണ്ട്. ഡോക്യുമെന്ററി കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. ആ സ്വാതന്ത്രം എല്ലാവര്‍ക്കും കൊടുക്കണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് കലാപ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. നമുക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. സര്‍ക്കാര്‍ ഡോക്യുമെന്ററി വിലക്കിയതാണ് കാര്യങ്ങള്‍ വഷളാക്കിയത്. പ്രദര്‍ശനം കോണ്‍ഗ്രസ് ഏറ്റെടുത്തത് ഈ സെന്‍സര്‍ഷിപ്പിന് എതിരെയാണ്. അതേസമയം, ബാക്കി കാര്യങ്ങള്‍ അനില്‍ ആന്റണിയോട് ചോദിക്കണമെന്നും വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു.