ശശി തരൂരിന്‍റെ പരിപാടി മാറ്റിയേക്കും; നേതൃത്വത്തിന്‍റെ സമ്മർദമെന്ന് സൂചന

shashi tharoor
 

കോഴിക്കോട്: ശശി തരൂർ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടി മാറ്റാന്‍ സമ്മർദം. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളാണ് നാളെ നടക്കാനിരിക്കുന്ന പരിപാടി മാറ്റാന്‍ സമ്മർദം ചെലുത്തുന്നത്. എന്നാല്‍ സമ്മർദത്തിന് വഴങ്ങേണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്.

അതേസമയം നിശ്ചയിച്ചിരിക്കുന്ന പരപാടി യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലല്ലാതെ മറ്റൊരു പേരില്‍ സംഘടിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അടുത്ത മൂന്ന് ദിവസങ്ങളിലായി മലബാറിൽ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് പരിപാടി നടത്താൻ തീരുമാനിച്ചത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം തുടങ്ങിയ ഇടങ്ങളിലാണ് തരൂർ സന്ദർശനം നടത്തുന്നത്.
 
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെല്ലാം ഈ തരത്തിൽ പ്രശ്നം ഉണ്ട്. മലപ്പുറം ഡിസിസിയിലെ സ്വീകരണം ഒഴിവാക്കി, ഡിസിസി സന്ദർശനം മാത്രമാക്കി. കണ്ണൂർ ഡിസിസിയിലെ പരിപാടിയിൽ നിന്ന് ഡിസിസി ഒഴിവാക്കി. കോൺഗ്രസും യൂത്ത് കോൺഗ്രസും പിന്മാറുമ്പോൾ ചെറിയ പോഷക സംഘടനകളെ ഉപയോഗിച്ചാണ് പരിപാടികൾ മുടങ്ങാതെ തരൂർ പക്ഷം നോക്കുന്നത്.