കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചു. പുതിയാപ്പയിൽ ഇന്നലെയാണ് രോഗം ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചത് ഒരാളില്‍ മാത്രമാണ്.
പുതിയാപ്പയിലെ എരഞ്ഞിക്കല്‍ എന്ന സ്ഥലത്തുള്ള ആറ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം 16നാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ഛര്‍ദ്ദിയും പനിയും വിട്ടുമാറാതെ വന്നതോടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ കുട്ടി ഇപ്പോള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും രോഗവ്യാപനമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മറ്റൊരു കുട്ടിയ്ക്ക് കൂടി രോഗമുള്ളതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ടെങ്കിലും ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Comments