സിൽവർ ലൈൻ പദ്ധതി ഒരുകാരണവശാലും ഉപേക്ഷിക്കില്ല, കേന്ദ്രാനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പിലാക്കും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഒരുകാരണവശാലും ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രാനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പദ്ധതിക്കായി നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹമുയർന്നത്.
പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി. മുന്നണിയോ സർക്കാരോ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ല. പദ്ധതി ഉപേക്ഷിക്കാൻ രാഷ്ട്രീയ തീരുമാനമില്ലെന്നും കാനം ആലപ്പുഴയിൽ പറഞ്ഞു.