സംസ്ഥാനത്തെ 76 സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ ഒരേസമയം വിജിലൻസിന്റെ മിന്നൽ പരിശോധന

subregistar
 സംസ്ഥാനത്തെ 76സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.ഓപറേഷന്‍ പഞ്ചികിരണ്‍ എന്ന പേരില്‍ വിജിലൻസ് ഡയറക്ടര്‍ മനോജ്‌ എബ്രഹാം IPS ന്‍റെ ഉത്തരവിന്‍ പ്രകാരമാണ് മിന്നൽ പരിശോധന. വൈകുന്നേരം 4.45 മുതലാണ് പരിശോധന ആരംഭിച്ചത്. സബ് രജിസ്ട്രാർ ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും ആധാരം എഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 76 ഓഫീസുകളിൽ ഒരേസമയം പരിശോധന. 

രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ ആധാരം എഴുത്തുകാരെ സമീപിക്കുമ്പോൾ മുദ്രപത്രത്തിന്റെ വിലയും എഴുത്തു കുലിക്കും പുറമേ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയും വാങ്ങിച്ചു നൽകുന്നതായും പരാതി ലഭിച്ചിരുന്നു.