മഴക്കെടുതിയിൽ സംസ്ഥാനത്ത് ആ​റ് മരണം, ഒരാളെ കാണാതായി: ജാ​ഗ്ര​ത​വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

pinarayi vijayan
 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതൽ തുടങ്ങിയ അതിതീവ്രമഴയിൽ ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചു. 


ചീഫ് സെക്രട്ടറിയും വകുപ്പ് തലവൻമാരുമടക്കം ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ സേനാ മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഉ​രു​ൾ​പൊ​ട്ട​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ അ​തി​വേ​ഗം മാ​റ്റി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വ​രാ​ണ സേ​ന​യു​ടെ നാ​ല് സം​ഘ​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ട്. ഇ​നി വ​രു​ന്ന നാ​ല് സം​ഘ​ങ്ങ​ളെ കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വി​ന്യ​സി​ക്കും.

കെഎസ്ഇ​ബി ഡാ​മു​ക​ളി​ൽ നി​ല​വി​ൽ വെ​ള്ളം ഒ​ഴു​ക്കി വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഡാം ​ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ചെ​റി​യ അ​ണ​ക്കെ​ട്ടു​ക​ളി​ൽ നി​ന്നും നി​യ​ന്ത്രി​ത അ​ള​വി​ൽ വെ​ള്ളം ഒ​ഴു​ക്കി​വി​ടും.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മ​ഴ​യാ​ണ്. ചൊ​വ്വാ​ഴ്ച വ​രെ അ​തി​തീ​വ്ര​മ​ഴ തെ​ക്ക​ൻ-​മ​ധ്യ കേ​ര​ള​ത്തി​ലു​ണ്ടാ​വും എ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. ചൊ​വ്വാ​ഴ്ച ക​ഴി​ഞ്ഞാ​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലേ​ക്കും മ​ഴ വ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം ഇ​ടു​ക്കി ഈ ​ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്നും ചൊ​വ്വാ​ഴ്ച​യും അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഈ ​ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മി​ന്ന​ൽ പ്ര​ള​യ​ത്തി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ൻ ഒ​രു​ങ്ങാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. എ​ഡി​ജി​പി​മാ​രാ​യ എം.​ആ​ർ. അ​ജി​ത്ത് കു​മാ​റും, വി​ജ​യ് സാ​ഖ​റെ​യും പോ​ലീ​സി​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.

അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​നു മ​ന്ത്രി​മാ​ർ​ക്ക് ജി​ല്ലാ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. മൃ​ഗ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. വൈ​ദ്യു​തി ലൈ​നു​ക​ളു​ടേ​യും പോ​സ്റ്റു​ക​ളു​ടേ​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന കെഎസ്ഇബി നി​ർ​വ​ഹി​ക്കും.

പാ​ല​ങ്ങ​ളു​ടെ സു​ര​ക്ഷ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ക്കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ബോ​ട്ടു​ക​ൾ ആ​വ​ശ്യ​മാ​യ ഇ​ട​ത്ത് അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. ഇ​തി​നാ​യി ബോ​ട്ടു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്ക​ണം. സം​സ്ഥാ​ന​ത്ത് ആ​കെ ഏ​ഴ് ക്യാ​ന്പു​ക​ളാ​ണ് നി​ല​വി​ൽ ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ 90 പേ​ർ ക്യാ​ന്പി​ൽ ക​ഴി​യു​ന്നു​ണ്ട്.

ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​താ​ത് സ​മ​യ​ത്ത് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം. മ​ഴ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കാ​വു​ന്ന​താ​ണ്. നി​ല​വി​ൽ തെ​ക്ക​ൻ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് എ​ല്ലാം അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.