സോളാർ തട്ടിപ്പ് കേസ്; ഗണേഷ് കുമാർ എംഎൽഎയുടെ മൊഴിയെടുത്ത് സിബിഐ

f
 


തിരുവനന്തപുരം: സോളാർ  കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ് കുമാർ എംഎൽഎയുടെ മൊഴി എടുത്തു. സിബിഐ സംഘമെത്തിയാണ് മൂന്നു ദിവസം മുമ്പ് തിരുവനന്തപുരത്ത് വച്ച് ഗണേഷ് കുമാറിന്റെ മൊഴി എടുത്തത്. 

പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഉള്ളവർക്കെതിരെയുള്ള വെളിപ്പെടുത്തലുകളെ കുറിച്ചും ഗണേഷ് കുമാറിനോട് ചോദിച്ചറിഞ്ഞു. ഗണേഷിന്റെ പി എയെയും സിബിഐ സംഘം ചോദ്യം ചെയ്യും. ഒരാഴ്ചയ്ക്കകം ഹാജരാകാൻ ഗണേഷിന്റെ മുൻ പിഎ പ്രദീപ് കോട്ടത്തലക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.