എംഡിഎംഎയുമായി മകന്‍ എക്‌സൈസ് പിടിയില്‍; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

death
 

തിരുവനന്തപുരം: എംഡിഎംഎയുമായി എക്‌സൈസ് പിടികൂടിയ യുവാവിന്റെ അമ്മ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇവരുടെ മകനായ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്‌സൈസ് നാല് ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ഇയാള്‍ സ്ഥിരം ലഹരി കച്ചവടക്കാരനാണെന്നാണ് എക്‌സൈസ് പറയുന്നു. മകനെ എക്‌സൈസ് പിടികൂടിയ വിവരം അറിഞ്ഞ ഗ്രേസി മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.