സ്പീക്കർ എ എൻ ഷംസീർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

sd
 

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ എ.എൻ.ഷംസീർ. സ്പീക്കറായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് സന്ദര്‍ശനം.

വൈകിട്ട് ആറിനായിരുന്നു കൂടിക്കാഴ്ച. അനൗപചാരിക സന്ദര്‍ശനമാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ബില്ലുകളിൽ ഒപ്പിടുന്നതിനെക്കുറിച്ചൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും അവർ അറിയിച്ചു.
 
ഗവർണർ- സർക്കാർ പോര് രൂക്ഷമാകുന്നതിനിടെയാണ് ഷംസീർ രാജ്ഭവൻ സന്ദർശനത്തിനായി എത്തിയത്.