നിയമനക്കത്ത് വി​വാ​ദം: പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ച്ച് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍

arya
 

തി​രു​വ​ന​ന്ത​പു​രം: നിയമനക്കത്ത് വി​വാ​ദം ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ച്ച് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍. ഈ ​മാ​സം 19നാ​ണ് യോ​ഗം ചേ​രു​ക. ശനിയാഴ്ച വൈകിട്ട് 4ന് കൗണ്‍സില്‍യോഗം ചേരുമെന്ന് മേയര്‍ വ്യക്തമാക്കി. 

പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആവശ്യപ്രകാരമാണ് തീരുമാനം. ഈ ​മാ​സം 22ന് ​കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു ര​ണ്ടു ദി​വ​സം മു​മ്പ് യോ​ഗം വി​ളി​ക്കാ​ന്‍ മേ​യ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ക​ത്ത് വി​വാ​ദ​ത്തി​ല്‍ ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓം​ബു​ഡ്‌​സ്മാ​ന്‍ മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​നും കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്കും നോ​ട്ടീ​സ​യ​ച്ചു. ഈ ​മാ​സം 20ന് ​മു​മ്പ് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്. മേ​യ​ര്‍ സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ധീ​ര്‍​ഷാ പാ​ലോ​ട് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

അതേസമയം വിജിലന്‍സ് കൂടുതല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മേയര്‍ ആര്യാ രാജേന്ദ്രന്റേയും ഡി.ആര്‍.അനിലിന്റേയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരനും മുന്‍ കൗൺസിലറുമായ ജി.എസ്.ശ്രീകുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഇരുവരുടേയും മൊഴിയെടുത്തത്. 

കത്തുകള്‍ക്ക് പിന്നില്‍ അഴിമതിയുണ്ടോയെന്നതാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ സ്വജനപക്ഷപാതവും ഗുരുതരമായ അഴിമതിയും നടക്കുന്നെന്നാണ് പരാതിക്കാരന്‍ ജി.എസ്.ശ്രീകുമാര്‍ മൊഴി നൽകിയത്.