ശ്രീനിവാസൻ വധം; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

f
 

പാലക്കാട്: പാലക്കാട്ടെ ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പിടിയിലായ  പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയിൽ നിന്ന് ആയുധം ഒളിപ്പിച്ച സ്ഥലവും ഒളിവിൽ കഴിഞ്ഞ സ്ഥലവും കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ന് പുതിയ അറസ്റ്റ് ഉണ്ടാകാനിടയില്ല. 

അതേസമയം സുബൈർ വധക്കേസിലെ പ്രതികളെ കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ ഇന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചേക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതികളുമായി കൊലപാതകം നടത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്താനും സാധ്യത ഉണ്ട്.