ഐ​എ​എ​സ് ത​ല​പ്പ​ത്ത് മാ​റ്റം; ബിശ്വനാഥ് സിൻഹ ധനകാര്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി; ഡോ.​വാ​സു​കി ലാ​ൻ​ഡ് റ​വ​ന്യു ക​മീ​ഷ​ണ​ർ

Bishwanath Sinha K Vasuki
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഐ​എ​എ​സ് ത​ല​പ്പ​ത്ത് മാ​റ്റം. അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യ ബി​ശ്വ​നാ​ഥ് സി​ൻ​ഹ​യെ പു​തി​യ ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പു​തി​യ ഓ​ഫീ​സ​ർ ഓ​ണ്‍ സ്പെ​ഷ​ൽ ഡ്യൂ​ട്ടി​യാ​യി അ​വ​ധി ക​ഴി​ഞ്ഞെ​ത്തി​യ എ​സ്. കാ​ർ​ത്തി​കേ​യ​നെ​യും അ​വ​ധി ക​ഴി​ഞ്ഞെ​ത്തി​യ ഡോ. ​കെ. വാ​സു​കി​യെ പു​തി​യ ലാ​ൻ​ഡ് റ​വ​ന്യു കമ്മീഷണ​റാ​യും നി​യ​മി​ച്ചു.

ജാ​ഫ​ർ മാ​ലി​കി​നെ കു​ടും​ബ​ശ്രീ ഡ​യ​റ​ക്ട​റാ​യും ആ​സി​ഫ് കെ. ​യൂ​സ​ഫി​നെ ആ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി ആ​ൻ​ഡ് ഡ​യ​റി ഡെ​വ​ല​പ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എം​ഡി​യാ​യും നി​യ​മി​ച്ചു.