സംസ്ഥാന സ്‌കൂള്‍ കലോത്സവം; ആദ്യദിനം പിന്നിടുമ്പോള്‍ 232 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍

kalotsavam2
 

കോഴിക്കോട്: 61 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആദ്യദിനം പിന്നിടുമ്പോള്‍
232 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് ഒന്നാമത്. 226 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാം സ്ഥാനത്തുള്ളത്. തൊട്ടു പിറകില്‍ 221 പോയിന്റുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയിന്റുള്ള തൃശൂര്‍ ജില്ലയാണ് നാലാം സ്ഥാനത്ത്. 60 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്.

ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 29 മത്സരങ്ങളും, ഹൈസ്‌കൂള്‍ അറബിക് - 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങള്‍.

അതേസമയം, രണ്ടാം ദിനമായ ഇന്ന് ഒപ്പന, നാടോടിനൃത്തം, ഭാരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടകം, കഥാപ്രസംഗം, പ്രസംഗം, ഡഫ്മുട്ട്, പൂരക്കളി, നങ്യാര്‍ക്കൂത്ത്, ചാക്യര്‍ക്കൂത്ത്, പഞ്ചവാദ്യം തുടങ്ങിയ മത്സര ഇനങ്ങള്‍ വിവിധ വേദികളിലായി നടക്കും.