സംസ്ഥാന സ്‌കൂള്‍ കലോത്സവം; രണ്ടാംദിനം പിന്നിടുമ്പോള്‍ 458 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍

kalotsavam
 

കോഴിക്കോട്: 61 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോള്‍ 458 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ 453 പോയിന്റുമായി കോഴിക്കോടാണ്. അതേസമയം, നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാട് ജില്ല 448 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്.  

മൂന്നാം ദിനമായ ഇന്ന്  56 ഇനങ്ങളിലാണ് മത്സരം നടക്കുക. തിരുവാതിര, ഓട്ടം തുള്ളല്‍, ചവിട്ടുനാടകം തുടങ്ങിയ മത്സര ഇനങ്ങളാണ് ഇന്ന് വേദിയില്‍ എത്തുക.