സംസ്ഥാന വ്യാപകമായി ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

ksu
 

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസ് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്. കെഎസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തമായിരുന്നു.

ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.ബാരിക്കേടുകൾ മറിച്ചിട്ട പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. കെഎസ്.യു പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോഗിച്ചിരുന്നു.