പാലക്കാട് യുവതിക്ക് നേരെ തെരുവുനായയുടെ ആക്രമണം; മുഖത്തും കൈയ്ക്കും കടിയേറ്റു

dogs
 

പാലക്കാട്: നഗരപരിധിയില്‍ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശിനി സുല്‍ത്താനയാണ് തെരുവുനായ ആക്രമണം നേരിട്ടത്. സുല്‍ത്താനയുടെ കൈയ്ക്കും കാലിനും മുഖത്തും പരിക്കേറ്റു.

ജോലി കഴിഞ്ഞ് മടങ്ങവേ, വീടിന് സമീപത്തുവച്ചായിരുന്നു നായ ആക്രമിച്ചത്. രാവിലെ മേപ്പറമ്പില്‍ എട്ട് വയസുകാരിയെ ഉള്‍പ്പെടെ ആക്രമിച്ച നായയാണ് സുല്‍ത്താനയെയും ആക്രമിച്ചത് എന്ന് സംശയിക്കുന്നു.