തെരുവുനായയുടെ ആക്രമണം; കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

dogs
 

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂര്‍ പുല്ലൂരില്‍ അഞ്ച് പേരെ തെരുവ് നായ ആക്രമിച്ചു. രണ്ട് കുട്ടികള്‍ക്കും, മൂന്ന് മുതിര്‍ന്നവര്‍ക്കുമാണ് കടിയേറ്റത്. മുഖത്തും, കാലിനും പരിക്കേറ്റ ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ 
പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം മലപ്പുറത്ത് തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നായയുടെ ആക്രമണത്തിന് ഇരയായ കുട്ടിയുടെ പിതാവും ബന്ധുക്കളുമടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തു. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം നടന്നത്. അതേസമയം, സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമാവുകയാണ്.