മുഖ്യമന്ത്രിക്ക് നേരെ തെരുവ് നായ ;ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

dog
 

പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ തെരുവ് നായ പാഞ്ഞടുത്തു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ തെരുവ് നായ ഓടി അടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതിന് മുൻപ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ നായയെ ആട്ടിയോടിച്ചു. 

മുഖ്യമന്ത്രി എകെജി സെന്ററിൽ എത്തിയപ്പോഴാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

സംസ്ഥാനത്തും  തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. തെരുവ് നായകളിൽ  നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.