തെ​രു​വു​നാ​യ ശ​ല്യം: സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു വി ഡി സ​തീ​ശ​ൻ

vd
 

തി​രു​വ​ന​ന്ത​പു​രം: തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കെ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി ഡി സ​തീ​ശ​ൻ. സം​സ്ഥാ​ന​ത്ത് തെ​രു​വ് നാ​യ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തു സം​ബ​ന്ധി​ച്ച വി​ഷ​യം പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ പേ​പ്പ​ട്ടി​യു​ടെ കാ​ര്യ​മാ​ണോ നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ​രി​ഹാ​സ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തെ​യാ​കെ ഭീ​തി​പ്പെ​ടു​ത്തു​ന്ന പ്ര​ശ്ന​മാ​യി​രു​ന്നു ഇ​തെ​ന്ന് ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മാ​യി. എ​ന്നി​ട്ടും ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. ധാ​രാ​ളം എ​ബി​സി സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ച്ചെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പ​ത്തെ​ണ്ണം പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി പ​റ​ഞ്ഞു​വെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം, മോദിയെയും ഫാസിസത്തെയും വര്‍ഗീയതയെയും വിമര്‍ശിക്കുമ്പോള്‍ സി.പി.എം നേതാക്കള്‍ എന്തിനാണ് അസ്വസ്ഥരാകുന്നതെന്നും അദ്ദേഹം ആരാഞ്ഞു. ഭാരത് ജോഡോ യാത്രയെ സിപിഎം നേതാക്കള്‍ വിമര്‍ശിച്ചതിനെതിരെയായിരുന്നു സതീശന്റെ ചോദ്യം.

പിണറായിയോ സി.പി.എമ്മോ ഈ ജാഥയുടെ അജണ്ടയിലില്ല. എ.കെ.ജി. സെന്ററല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയാണ് യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കണ്ടെയ്നറില്‍ താമസിക്കുന്നതില്‍ സി.പി.എമ്മിന് എന്താണ് പ്രശ്നം? സി.പി.എം. നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഭാരത് ജോഡോ യാത്രയെ അഭിവാദ്യം ചെയ്യുന്നത്. അതാണോ ഇവരെ അസ്വസ്ഥരാക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.