തെരുവുനായ ആക്രമണം;ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

dogs
 


തെരുവുനായ ആക്രമണം വർധിക്കുന്ന പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് ആണ് തെരുവുനായ വിഷയം പരിഗണിക്കുക. തെരുവുനായ പ്രശ്നത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഇന്ന് കോടതിയെ അറിയിക്കണം. 

തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഡിവിഷൻ ബ‌ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ മാറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും ഹൈക്കോടതി നൽകിയിരുന്നു. നായ്ക്കളെ കൊന്ന് നിയമം കൈയ്യിലെടുക്കരുതെന്ന് ജനത്തെ ബോധവൽക്കരിക്കാൻ വേണ്ട നടപടികളും സർക്കാർ എടുക്കണം എന്ന് കോടതി നിർദേശിച്ചിരുന്നു.