പണിമുടക്ക് നിയമവിരുദ്ധം; പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി
Thu, 5 Jan 2023

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമ വിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും കര്‍ശന നടപടി വേണമെന്നും കോടതി അറിയിച്ചു.
പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിലൂടെ പണിമുടക്ക് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം സംയുക്ത ട്രേഡ് യൂണയന് ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.